റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
മെൽബൺ : കോവിഡ് മഹാമാരിയിലും രക്തദാനം നിർവഹിച്ചുകൊണ്ട് പ്രവാസി കേരള കോൺഗ്രസ്സ് (എം) ആസ്ട്രേലിയ രംഗത്ത്. കേരള കോൺഗ്രസ്സിന്റെ അമ്പത്തിയെട്ടാം ജൻമദിനത്തോടനുബന്ധിച്ച്” രക്തദാനം മഹാദാനം” എന്ന ആപ്തവാക്യം ഉൾകൊണ്ടു കൊണ്ട് ആസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി പാർട്ടി പ്രവർത്തകരും അനുഭാവികളും ഉൾപ്പെടുന്ന ഏതാണ്ട് എൺപത്തി മൂന്നോളം ആളുകളാണ് ഇതിനോടകം രക്തദാനം നിർവ്വഹിച്ചത്. കേരള കോൺഗ്രസ്സ് (എം) ന്റെയും ആസ്ട്രേലിയൻ റെഡ് ക്രോസ് ലൈഫ് ബ്ലഡിന്റെയും ആഭിമുഖ്യത്തിൽ സംയുക്തമായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഇനിയും ധാരാളം ആളുകൾ രക്തദാനം നടത്തുന്നതിനു വേണ്ടി തയ്യാറാണന്ന് പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികളം അറിയിച്ചിട്ടുണ്ട്.

കേരള കോൺഗ്രസ്സിന്റെ എല്ലാ ജമദിനത്തിലും ആസ്ട്രേലിയൻ കേരള കോൺഗ്രസ്സിലെ അംഗങ്ങൾ കുടംബത്തോടപ്പം ചേർന്നു കൊണ്ട് രക്തദാനമെന്ന മഹാദാനം നടത്തുവാൻ തീരുമാനമെടുത്തതായും കമ്മറ്റിയംഗങ്ങൾ പറഞ്ഞു. പ്രവാസി കേരളകോൺഗ്രസ്സിന്റെ മാതൃകാപരമായ ഇത്തരം പ്രവർത്തനങ്ങളെ കേരള കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ കെ മാണി എംപി മുക്തകണ്ഡം പ്രശംസിച്ചു. ഇതുപോലെയുള്ള മഹത്കർമ്മങ്ങൾ കാലഘട്ടത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഷാജു ജോൺ, ജിൻസ് ജയിംസ്, ജോജി കാനാട്ട്, ജിനോ ജോസ്, സുമേഷ് ജോസ്, ജോബി വർഗ്ഗീസ്സ്, അജേഷ് ചെറിയാൻ, എബി തെരുവത്ത്, ഷാജി ഈഴകുന്നേൽ, സെമിനാ സിജോ, വിമൽ രവീന്ദ്രൻ , രോഹിത് ജോർജ് , ബേസിൽ ജോസഫ്, നവീൻ മാന്നാനം, റിൻസി ഐസക്ക് കരിങ്ങോഴയ്ക്കൽ മുതലായവർ ആസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലായി പരിപാടിയ്ക്കു നേതൃത്വം നല്കി.