gnn24x7

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് കുതിപ്പ്; പവന് 37,280 രൂപ

0
648
gnn24x7

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 65 രൂപയാണ് കൂടിയത്. പവന് 520 രൂപയും ഉയര്‍ന്നു. ഗ്രാമിന് 4,660 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. പവന് 37,280 രൂപയും.

ഇന്നലെ ഗ്രാമിന് 4,595 രൂപയായിരുന്നു നിരക്ക്. പവന് 36,760 രൂപയും. അന്താരാഷ്ട്ര സ്വര്‍ണവിലയിലും വന്‍ വര്‍ധനവാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) അന്താരാഷ്ട്ര വിപണിയില്‍ 1,858 ഡോളറാണ് നിരക്ക്. ജൂലൈ മാസം ഒന്നാം തീയതിയിലെ ഉയര്‍ന്ന നിരക്കാണ് സ്വര്‍ണ വിപണി ഇന്ന് മറികടന്നത്. ജൂലൈ ഒന്നിന് ഗ്രാമിന് 4,520 രൂപയായിരുന്നു കേരളത്തിലെ വില. പവന് 36,160 രൂപയും.

ആഗോള തലത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപങ്ങള്‍ കൂടുന്നതിനാല്‍ വില തുടര്‍ന്നും ഉയരാന്‍ തന്നെയാണ് സാധ്യതയെന്ന വിപണിവൃത്തങ്ങള്‍ പറയുന്നു. ചില രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രണ്ടാം തരംഗത്തിന്റെ ലക്ഷണങ്ങള്‍, ദുര്‍ബലമായ ഇക്വിറ്റി മാര്‍ക്കറ്റുകള്‍, സാമ്പത്തിക ശക്തികള്‍ക്കിടയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങള്‍, ആഗോള സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ച വേഗത്തില്‍ വീണ്ടെടുക്കുന്നില്ലെന്ന ആശങ്ക തുടങ്ങിയവയാണ് സ്വര്‍ണത്തിന് നിക്ഷേപകര്‍ക്കിടയില്‍ പ്രിയമുയരാനുള്ള കാരണങ്ങള്‍.

gnn24x7