gnn24x7

വാറന്‍ ബഫറ്റിനെ പിന്നിലാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി

0
618
gnn24x7

ബ്ലൂംബെര്‍ഗ് ബില്യനയേഴ്‌സ് ഇന്‍ഡക്‌സില്‍ ലോകത്തെ ഏറ്റവും സമ്പന്നനായി എട്ടാമനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി. 6830 കോടി ഡോളര്‍ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളതെന്നാണ് കണക്കാക്കിയിട്ടുള്ളത്. പ്രമുഖ നിക്ഷേപകനും ശതകോടീശ്വരനുമായി വാറന്‍ ബഫറ്റിനെ പിന്നിലാക്കിയാണ് മുകേഷ് അംബാനി എട്ടാമത് എത്തിയത്. 6790 കോടി ഡോളരാണ് വാറന്‍ ബഫെറ്റിന്റെ ആസ്തി കണക്കാക്കിയിരിക്കുന്നത്.

ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക് തുടങ്ങിയവയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ വന്നതോടെ മാര്‍ച്ചിന് ശേഷം റിലയന്‍സിന്റെ ഓഹരി വില ഇരട്ടിയോളമായതാണ് സമ്പത്ത് വര്‍ധിക്കാന്‍ കാരണമായത്. അതേസമയം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ സമ്പാദ്യത്തില്‍ നിന്ന് 290 കോടി ഡോളര്‍ നല്‍കിയതാണ് വാറന്‍  ബഫെറ്റിന്റെ സമ്പാദ്യം ഇടിയാന്‍ കാരണമായത്.

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ ഒരേയൊരാളാണ് മുകേഷ് അംബാനി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here