തിരുവനന്തപുരം: പ്രകൃതി വിഭവങ്ങളുടെ ഉപഭോഗം പരമാവധി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഓരോ വ്യക്തികളുടെയും കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ചായിരിക്കും അതാത് വീടുകളുടെ വിസ്തൃതി നിശ്ചയിക്കണമെന്ന് പ്രത്യേകം ശുപാര്‍ശ വന്നു. ഈ നിയമം പ്രാബല്ല്യത്തില്‍ വരുന്നതോടെ അനുവദനീയമായ പരിധിയില്‍ കൂടുതല്‍ വിസ്തൃതിയുള്ള വീടുകള്‍ നിര്‍മ്മിക്കുന്നവരില്‍ നിന്നും അതനുസരിച്ചുള്ള അധിക നികുതി ഈടാക്കാനാണ് പുതിയ നിയമം. ഇതുപ്രകാരം അധിക വിസ്തൃതി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ അധികം ഉള്ള പാറനികുതി നല്‍കേണ്ടിവരുമെന്നാണ് ചുരുക്ക സാരം.
കൂടാതെ പാറക്വറി നടത്തിപ്പിന് വ്യക്തികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് പകരമായി പൊതു ഉടമസ്ഥതയിലോ സര്‍ക്കാര്‍ നിയന്ത്രണത്തിലോ ആയിരിക്കും ക്വാറി നടത്തിപ്പുകള്‍ നടക്കുന്നത്. അതുപൊലെ തന്നെ പാറ പൊട്ടിക്കുന്നതിലും ഖനനത്തിനും പ്രത്യേകം സാമൂഹിക നിയന്ത്രണങ്ങള്‍ വേണമെന്നും മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ പരിസഥിതി സമിതി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി കുറച്ചു മുന്‍പ് സുപ്രീംകോടതി വിധി വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പടട്ടയഭൂമിയിലെ ഖനനപ്രവര്‍ത്തനങ്ങക്ക് നിന്ത്രണം വരുത്താനാണ് കോടതി ശ്രമിക്കുന്നത്. ഈ നിയന്ത്രണം വന്നേക്കുമെന്ന സാഹചര്യന്‍ നിലനില്‍ക്കേയാണ് മുല്ലക്കര രത്‌നാകരന്റെ അധ്യക്ഷതയിലുള്ള ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കപ്പെട്ടത്.