ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ കോവിഡ് വ്യാപനം തടയുന്നതിനുള്ള സംവിധാനങ്ങളും നിയന്ത്രിക്കുന്നതിനുള്ള നടപടികളും കേന്ദ്രമന്ത്രി അമിത്ഷാ പ്രഖ്യാപിച്ചു. കോവിഡ് ടെസ്റ്റുകുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിപ്പിക്കണമെന്നും അതുപോലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ഐ.സി.എം.ആറിന്റെയും നേതൃത്വത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കോവിഡ് ടെസ്റ്റ് വാനുകള്‍ തലസ്ഥാനത്ത് നടത്തുന്ന പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കനുമുള്ള നടപടികള്‍ അമിത്ഷാ കൈക്കൊണ്ടു.
ഇപ്പോള്‍ ആരോഗ്യ മേഖലയില്‍ പല അടിസ്ഥാന സൗകര്യങ്ങളും ഇല്ലെന്നും അവ ഉടനടി പരിഹരിക്കപ്പെടണമെന്നും അദ്ദേഹം നത്തിയ ചര്‍ച്ചയില്‍ തിരുമാനമായി. കഴിഞ്ഞ മെയ്മാസം മുതല്‍ മോദി സര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാരുമായി ഒത്തുചേര്‍ന്ന് നടത്തിയ നടപടികള്‍ എല്ലാം ഫലം കണ്ടുവെന്നും അതുകൊണ്ടു മാത്രമാണ് ഡല്‍ഹിയില്‍ അതിവ്യാപനം തടയുവാന്‍ സാധ്യമായതെന്നും അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. അമിത് നടപ്പിലാക്കിയ ധ്രുതഗതി പരിപാടികള്‍ ഇവയൊക്കെയാണ്
ഡല്‍ഹിയിലെ എല്ലാ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ ഇരട്ടിയിലധികം ആക്കുമെന്നും ഡി.ആര്‍.ജി.ഒ യുടെ കോവിഡ് കേന്ദ്രത്തിലെ ആളുകളെ ചികിത്സിക്കുന്നതിനുള്ള കിടക്കകളുടെ എണ്ണം 250 ല്‍ നി്‌നനും 300 ആക്കി ഉയര്‍ത്താനുള്ള നടപടികളും പത്തായിരം കിടക്കകളുള്ള ഛത്താര്‍പൂര്‍ കോവിഡ് സെന്ററിന്റെ ശേഷി വര്‍ദ്ധിപ്പിക്കുമെന്നും ഡല്‍ഹിയുടെ മുന്‍സിപ്പല്‍ പരിധിയില്‍ വരുന്ന എല്ലാ ആശുപത്രികളും കോവിഡ് ചികിത്സാ ആശുപത്രികളാക്കി മാറ്റുമെന്നും അതുപോലെ നിലവിലുള്ള എല്ലാ ഡല്‍ഹിയിലെ ആശുപത്രികളിലും വിവിധ മന്ത്രാലയപ്രതിനിധികള്‍ സന്ദര്‍ശിച്ച് കിടക്കകളുടെ ലഭ്യതയെക്കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കുമെന്നും, ധാരാളം ഓക്‌സിജന്‍ സിലിണ്ടറുകളും വെന്റിലേറ്ററുകളും സജ്ജീകരിക്കാനുമുള്ള നപടികള്‍ അദ്ദേഹം കൈക്കൊണ്ടു.

































