gnn24x7

ഗൂഗിൾ മാപ്പിലെ വ്യക്തമല്ലാത്ത വീടിന്റെ ചിത്രം വൈറലാവുന്നു

0
226
gnn24x7

ന്യൂയോർക്ക്: സ്ഥലങ്ങൾ കണ്ടുപിടിക്കുന്നതിനും യാത്ര ചെയ്യുന്നതിനും ലൊക്കേഷന് കുറിച്ച് മുൻധാരണ ലഭിക്കുന്നതിനും ഗൂഗിൾമാപ്പ് ഉൾപ്പെടുത്തിയ സംവിധാനമാണ് സ്ട്രീറ്റ് വ്യൂ . ഇത് വ്യാപകമായി ആയി ഉപയോഗിച്ചത് വരുന്നതുമാണ്. പുതിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴും പുതിയ സ്ഥലങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ആണ് ജോഗ്രഫിക്കൽ അവതരണത്തോടെ കൂടി ഗൂഗിൾ മാപ്പ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. കുറച്ചു കാലങ്ങൾക്കു മുമ്പായി ഗൂഗിൾ മാപ്പിൽ ഒരു പ്രത്യേക വീട് അവ്യക്തമായി പ്രദർശിപ്പിച്ച അതാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

ഇത് ഗൂഗിൾ മാപ്പിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് അമേരിക്കയിലെ കണ്ടൻറ് അപ്‌ലോഡിങ് സൈറ്റായ റെഡിറ്റാണ്. ചിത്രത്തിൽ വീടിനെക്കുറിച്ച് ഒന്നും പറയുന്നില്ല. അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ തീരദേശ പട്ടണമായ പിനാമറിലെ ഒരു മണൽ തെരുവാണ് ഇതിൽ ചിത്രീകരിക്കുന്നത്. വീടുകൾ തെരുവിൽ അണിനിരന്നിരിക്കുന്നത് കാണാം. പക്ഷേ ഒരു വീട് മാത്രം അവ്യക്തമായി കൊടുത്തിരിക്കുന്നത് കാണാം. പക്ഷേ ഇത് കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായി മാറി. ഇതേക്കുറിച്ച് ഗൂഗിൾ പ്രത്യേകിച്ച് പ്രതികരണം ഒന്നും നടത്തിയിട്ടില്ല. ഇപ്പോഴും വീടിനെക്കുറിച്ച് അഭ്യൂഹം ആയി പലതും നിലനിൽക്കുന്നുണ്ട്. എന്തിനാണ് ഇത്തരത്തിലൊരു ചിത്രം ഉൾപ്പെടുത്തിയതെന്ന് ോ അത് അപ്‌ലോഡ് ചെയ്തതിനെതിരെ പിന്നിലെ ഉദ്ദേശം എന്താണെന്ന് ഇപ്പോഴും അവ്യക്തമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here