gnn24x7

പ്രമുഖ നിർമ്മാതാവിന്റെ വീട്ടില്‍ എന്‍.സി.ബി റെയ്ഡ് : ഭാര്യ അറസ്റ്റിൽ

0
413
gnn24x7

മുംബൈ: ബോളിവുഡിലെ പ്രശസ്തനായ നിർമ്മാതാവായ ഫിറോസ് നാദിയ ജ്വാലയുടെ വീട്ടിൽ എൻ സി ബി റെയ്ഡ് നടത്തുകയും വീട്ടിൽ നിന്ന് കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ നിർമാതാവിന്റെ ഭാര്യയെ അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്നും 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഭാര്യയാണ് ഇത് വീട്ടിൽ രഹസ്യമായി ഒളിപ്പിച്ചത് എന്നാണ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്മാരോട് വെളിപ്പെടുത്തിയത്. ഭാര്യ മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയും കൂടിയാണെന്ന് തുറന്നു പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് എൻ.സി.ബി അറസ്റ്റ്.

റെയ്ഡിൽ കൂട്ടാളികൾ ആയിരുന്ന രണ്ടു മൂന്നു പേരെയും കൂടെ അറസ്റ്റ് ചെയ്തതായാണ് പോലീസ് വെളിപ്പെടുത്തുന്നത്. ഇവർ മയക്കുമരുന്ന് വിതരണക്കാരും കടത്തുകാരും അടങ്ങുന്ന ഒരു ശൃംഖലയുടെ അംഗങ്ങളാണ് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ വിലയിരുത്തൽ . എൻ. സി. ബി നടത്തിയ ദ്രുതഗതിയിലുള്ള ഓപ്പറേഷനിൽ ഉദ്ദേശം 700 ഗ്രാമോളം കഞ്ചാവും ചരസും എം ഡിയും പിടിച്ചെടുത്തതായി രേഖപ്പെടുത്തി.

കൂടെ അറസ്റ്റ് ചെയ്തവരെ അവരെ കുറിച്ചുള്ള മറ്റു പ്രാഥമിക വിവരങ്ങളൊന്നും എൻ.സി.ബി പുറത്തുവിട്ടിട്ടില്ല. കാരണം സമഗ്രമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ കൂട്ടാളികൾ ആരാണെന്ന് അറിഞ്ഞാൽ അത് മറ്റുള്ളവർക്ക് രക്ഷപ്പെടാനുള്ള പഴുതാവുമെന്നാണ് എം സി ബി യുടെ വിലയിരുത്തൽ .

gnn24x7