കൊല്ലം: സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഷെയര്‍ ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവതിയെ കാമുകന്‍ യുവതിയെ തീകൊളുത്തി കൊന്നു. 28 കാരിയായ ആതിരയെ കൂടെ താമസിച്ചിരുന്ന ഷാനവാസാണ് തീ കൊളുത്തി കൊന്നത്. കൊല്ലം ഇടമുളയ്ക്കലിലാണ് സംഭവം.
ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ഇരുവരും രണ്ടുവർഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. നിയമപരമായി ഇവർ വിവാഹം കഴിച്ചിട്ടില്ല. ആറുമാസം പ്രായമുള്ള കുഞ്ഞും ഇവര്‍ക്കുണ്ട്.
ആതിര ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഷെയര്‍ ചെയ്യാറുള്ളത് ഷാനവാസിനു എതിർപ്പുണ്ടായിരുന്നു. ഇതേത്തുടർന്ന് തന്റെ ദേഹത്ത് മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് മരിക്കും മുൻപ് ആതിര ഡോക്ടറോടും ബന്ധുക്കളോടും വെളിപ്പെടുത്തി.
ആതിരയെ തീകൊളുത്തിയ ശേഷം ഷാനവാ സ്വയം തീകൊളുത്തി.ഇയാൾക്ക് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഷാനവാസും ചികിത്സയിലാണ്.