ന്യൂഡല്‍ഹി: ഭൂട്ടാന്‍ പ്രദേശത്തിനകത്ത് രണ്ട് കിലോമീറ്റര്‍ അകലെ സ്ഥലം കയ്യേറിയ ശേഷം ഒരു ഗ്രാമം തന്നെ ചൈന സ്ഥാപിച്ചു. ഡോക്ലാമിന് വളരെ അടുത്താണ് ചൈന കൈയ്യേറിയ പ്രദേശം. ഇവിടെ ഇന്ത്യന്‍ സൈനികരും ചൈനക്കാരും 2017 ല്‍ കടുത്ത നിലപാട് ഉണ്ടായ സ്ഥലമായിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ചൈനീസ് സ്റ്റേറ്റ് മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വ്യാഴാഴ്ച ചൈനയുടെ കയ്യേറ്റത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.
ഇതില്‍ ട്വിറ്റ് ചെയ്തതിലെ തലക്കെട്ടില്‍ നിന്നും പുതിയ കുടിലുകള്‍ എന്നത് ഉടനെ തന്നെ മാറ്റുകയും ചെയ്തു. അതിനുശേഷം ചൈനയുടെ ഔദ്യോഗിക മാധ്യമമായ സി.ജി.ടി.എന്‍ ന്യൂസിന്റെ മുതിര്‍ന്ന നിര്‍മ്മാതാവായ ഷെന്‍ ഷിവെയ് ഇന്ന് രാവിലെ ഗ്രാമത്തിന്റെ ചിത്രങ്ങള്‍ ഡോക്ലാം പ്രദേശമാണെന്ന് പറഞ്ഞ സ്ഥലത്ത് പോസ്റ്റ് ചെയ്യുകയും പിന്നീട് സെറ്റില്‍മെന്റിന്റെ കൃത്യമായ സ്ഥാനം സൂചിപ്പിക്കുകയും ചെയ്തതോടെയാണ് പുറംലോകം ഇതെക്കുറിച്ച് അറിയുന്നത്.
എന്നാല്‍ ഭൂട്ടാന്റെ ഭാഗത്ത് രണ്ട് കിലോമീറ്റര്‍ ഉള്ളിലേക്ക് ആയി ചൈനീസ് ഗ്രാമമായ പാംഗ്ഡ വ്യാപിച്ചു കിടക്കുന്നുണ്ട്. ഇതിന് പിന്നില്‍ ചൈനയുടെ കുരുട്ടു ബുദ്ധിയാണെന്നാണ് അധികാരികളുടെ കണക്കുകൂട്ടലുകള്‍. ഇന്ത്യയും ഭൂട്ടാനുമായുള്ള അതിര്‍ത്തി ഇല്ലാതാക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നത് എന്ന് അന്താരാഷ്ട്രതലത്തില്‍ വന്നിരിക്കുന്ന ചര്‍ച്ചകള്‍. അതേസമയം ഭൂട്ടാന്റെ പല ഭാഗങ്ങളും ചൈന കയ്യടക്കുന്നതിനായി കണ്ടുവച്ചിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.






































