gnn24x7

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു

0
310
gnn24x7

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 2,00,739 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,038 ആയി. ആദ്യമായാണ് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്.

അതേസമയം രോഗബാധ നിരക്ക് ഈയാഴ്ച രൂക്ഷമാകാനാണ് സാധ്യതയെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആറ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം അതിതീവ്രമാണ്. ആറ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം അതിതീവ്രമാണ്. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് ബാധിതർ മഹാരാഷ്ട്രയിലാണ്.

നിലവില്‍ ആസ്ട്രാസെനകയുടെ കൊവിഷീല്‍ഡും, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് രാജ്യത്തെ വാക്‌സീനേഷന്‍ കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്നത്.

gnn24x7