ഡബ്ലിൻ: ഡബ്ലിൻ ആണ് അയർലണ്ടിലെ മാത്രമല്ല യൂറോപ്പിലെ തന്നെ ഏറ്റവും ചെലവേറിയ നഗരം എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഡബ്ലിനിലെ ജീവിതച്ചെലവ് യൂറോപ്പിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. നിത്യേനയുള്ള ചെലവുകൾ ഉയർന്നത് കാരണം പല ആളുകൾക്കും ഡബ്ലിനിലേക്ക് ലൊക്കേറ്റ് ചെയ്യാൻ വളരെയധികം ബുദ്ധിമുട്ട് എന്ന അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.
നിത്യ ഉപയോഗ സാധനങ്ങളുടെ വിലയും ഉയർന്ന വാടകയും ഉൾപ്പെടെ സാധാരണക്കാരെ വല്ലാതെ ബാധിക്കുന്നതിനാൽ തൊഴിലാളികൾക്കുള്ള സ്ഥലംമാറ്റച്ചെലവിന്റെ കാര്യത്തിൽ ഡബ്ലിൻ ആംസ്റ്റർഡാം, വിയന്ന, മ്യൂണിച്ച് എന്നിവയേക്കാൾ ഏറെ മുന്നിലാണ്.
കഴിഞ്ഞ വർഷത്തെ കണക്കുകൾ വ്യക്തമാക്കുമ്പോൾ ചിലവേറിയ നഗരങ്ങളുടെ റാങ്കിംഗിൽ ഡബ്ലിൻ യൂറോപ്പിൽ 11-ാം സ്ഥാനത്താണ്. ആഗോളതലത്തിൽ ഡബ്ലിന് സ്ഥാനം 37-ാം മത് ആണ്.