gnn24x7

മൂന്നാം തരംമുതല്‍ 11 ാം ക്ലാസ്‌വരെ പരീക്ഷാതീയതി കേന്ദ്രീയവിദ്യാലയം പ്രഖ്യാപിച്ചു

0
493
gnn24x7

ന്യൂഡല്‍ഹി: കോവിഡ് കാലഘട്ടത്തില്‍ ആകെ താറുമാറായി കിടന്നിരുന്ന വിദ്യാഭ്യാസ രീതികള്‍ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇത്തവണത്തെ വാര്‍ഷിക പരീക്ഷ തീയതികള്‍ കേന്ദ്രീയ വിദ്യാലയം പ്രഖ്യാപിച്ചു. മൂന്നു മുതല്‍ 11 വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷകള്‍ ഓണ്‍ലൈനായി നടക്കും.

പരീക്ഷകള്‍ നടക്കുന്നത് മാര്‍ച്ച് 1 മുതല്‍ 20 വരെയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചു. പരിക്ഷാ ഫലം പുറത്തു വരുന്നത് മാര്‍ച്ച് 31 ന് ആയിരിക്കും. ഇത്തവണ പരീക്ഷകള്‍ എല്ലാം തന്നെ ഓണ്‍ലൈന്‍ ആയിരിക്കും. എന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷ എഴുതാന്‍ പറ്റാത്തവര്‍ക്ക് പ്രത്യേകം എഴുത്തു പരീക്ഷകള്‍ നടത്തുമെന്നും കേന്ദ്രീയ വിദ്യാലയം അറിയിച്ചു.

രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുളള പരീക്ഷകളില്‍ ആറുമുതല്‍ എട്ടുവരെയുളള ക്ലാസ്സുകളിലുള്ളവര്‍ക്ക് ആകെ 80 മാര്‍ക്കിന്റെ ചോദ്യങ്ങളാവും ഉണ്ടാവുക. 9 മുതല്‍ 11 ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് 10-12 വാര്‍ഷിക പരീക്ഷയുടെ അതേ പാറ്റേണിലായിരിക്കും പരീക്ഷകള്‍ നടക്കുക.

gnn24x7