തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ കുട്ടികളുടെ പഠന സ്ഥിതികള്‍ മുഴുവന്‍ അവതാളത്തിലായി നില്‍ക്കുന്ന അവസ്ഥയില്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുന്നുവെങ്കിലും പലരും കൃത്യമായി അത് തുടരാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രൈവറ്റ് സ്‌കൂളുകളിലും മറ്റും അധ്യാപികമാരുടെ കൃത്യനിഷ്ഠത കൊണ്ട് മാത്രം ക്ലാസുകള്‍ മുന്നോട്ടു പോവുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷം വരുന്ന സാധാരണ കുട്ടികളുടെ പഠനങ്ങള്‍ ഇപ്പോഴും പരിപൂര്‍ണ്ണമല്ല. ഈ ഒരു സാഹചര്യത്തില്‍ 2021 ജനുവരിയോടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസുകള്‍ ആരംഭിക്കുവാനുള്ള നീക്കത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.
ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്തുന്ന പത്താം തരം, പ്ലസ് ടു ക്ലാസ്സുകളെടുക്കുന്ന അധ്യാപകര്‍ ഇതിനുള്ള ഒരു പദ്ധതി തയ്യാറാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രത്യേകം നിര്‍ദ്ദേശം നല്‍കി. ഓരോ ക്ലാസുകളിലും എത്ര കുട്ടികള്‍ ഉണ്ട്, അവരെ ഒരുമിച്ച് ഒരു ക്ലാസില്‍ എത്ര പേരെ ഇരുത്താന്‍ കഴിയും, ലാബ് സൗകര്യങ്ങള്‍ മിതപ്പെടുത്തി എത്ര പേര്‍ക്ക് ഘട്ടം ഘട്ടമായി ലാബ് സൗകര്യം ഉപയോഗിക്കാന്‍ സാധ്യമാവും തുടങ്ങിയവ, സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തേണ്ടുന്ന സുരക്ഷാ മുന്‍കരുതലുകള്‍, ഓരോ രക്ഷാകര്‍ത്താവിനോടും ഇതെക്കുറിച്ചുള്ള അനുമതി വാങ്ങിക്കല്‍, വിദ്യാര്‍ത്ഥികളുടെ ഓരോ ദിവസത്തെയും ആരോഗ്യ നില ഉടനെ അറിയിക്കുവാനുള്ള സംവിധാനങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.
നേരെത്തെ കേന്ദ്ര സര്‍ക്കാര്‍ക്കാര്‍ ഭാഗീകമായി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുവാനുള്ള അംഗീകരം നല്‍കിയെങ്കിലം മിക്കയിടത്തും അതാതു സംസ്ഥാന സര്‍ക്കാരുകള്‍ കോവിഡ് പശ്ചാത്തലം മുന്‍നിര്‍ത്തി നിയന്ത്രണത്തിലാണ്. ജനുവരിയില്‍ കുട്ടികള്‍ എത്തിയാല്‍ വിക്ടേഴ്‌സ് ക്ലാസുകള്‍ വഴി ലഭ്യമായ പഠന നിലവാരം എത്രയുണ്ടെന്ന് കൃത്യമായി വിലയിരുത്തപ്പെടും. ഇതിന്റെ പശ്ചാത്തലത്തി മുറയ്ക്ക് തന്നെ ഏപ്രില്‍ ലില്‍ തന്നെ പരീക്ഷകളും നടത്തിയേക്കും.