പാലക്കാട് : കോവിഡ് കാലഘട്ടം ആയതിനാല്‍ പാലക്കാട് ഡിവിഷനിലെ ഒരുപാട് തീവണ്ടികള്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. ഭാഗികമായി പല വണ്ടികളും ഇപ്പോള്‍ ക്രമേണ ഓടി തുടങ്ങിയിട്ടുണ്ട്. ഇതോടുകൂടി പാലക്കാട് ഡിവിഷനു കീഴില്‍ എട്ടു റിസര്‍വേഷന്‍ കൗണ്ടര്‍ സൗകര്യങ്ങള്‍ കൂടി വര്‍ദ്ധിപ്പിച്ചു.
പാലക്കാട് നിന്നും പൊള്ളാച്ചി -പാലക്കാട് ടൗണ്‍ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന ഭാഗത്താണ് പ്രധാനമായും ഈ റിസര്‍വേഷന്‍ കൗണ്ടറുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് കുറച്ച് ട്രെയിനുകള്‍ ഉടനെതന്നെ പ്രവര്‍ത്തനമാരംഭിക്കും എന്ന ഡിവിഷന്‍ അറിയിച്ചു. തിരിച്ചെന്തൂര്‍, അമൃത, രാജ്യറാണി എക്‌സ്പ്രസ്സ്, എന്നിവ താമസംവിന ഓടിത്തുടങ്ങും എന്നാണ് റെയില്‍വേ ഡിവിഷന്‍ അറിയിക്കുന്നത്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ഇനിയും കൂടുതല്‍ തീവണ്ടികള്‍ ഓടിത്തുടങ്ങുകയുള്ളൂ എന്ന് എന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വ്യക്തമാക്കി.
അങ്ങാടിപ്പുറം, ഷൊര്‍ണൂര്‍, ഫറോക്ക്, പയ്യന്നൂര്‍ എന്നീ സ്ഥലങ്ങളില്‍ റിസര്‍വേഷന്‍ പാലക്കാട് ഡിവിഷന്‍ കഴിഞ്ഞദിവസം പുനരാരംഭിച്ചിരുന്നു. കണക്കുകള്‍ പ്രകാരം പാലക്കാട് ഡിവിഷനുകളില്‍ കീഴില്‍ 21 പ്രത്യേക തീവണ്ടികളാണ് ഓടിക്കൊണ്ടിരിക്കുന്നത്. കോവിഡ് വ്യാപനം കുറച്ചുകൂടി നിയന്ത്രണത്തില്‍ ആവുന്നതുവരെ അധിക തീവണ്ടികളുടെ യാത്രകളെക്കുറിച്ചൊന്നും റെയില്‍വേ ഇപ്പോള്‍ ചിന്തിക്കുന്നില്ല. എന്നാല്‍ ജനുവരി ഫെബ്രുവരി മാസത്തോടുകൂടി കൂടുതല്‍ ട്രെയിന്‍ ഓടി തുടങ്ങാന്‍ സാധ്യതയുണ്ടെന്നും പറയുന്നു.




































