gnn24x7

സന്ദീപ് നായര്‍ക്കും സരിത്തിനും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ജാമ്യം

0
289
gnn24x7

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സന്ദീപ് നായര്‍ക്കും സരിത്തിനും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ജാമ്യം. എട്ടുമാസങ്ങള്‍ക്ക് ശേഷം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.

പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും കസ്റ്റംസ് കേസില്‍ കൊഫെപോസ ചുമത്തപ്പെട്ടതിനാല്‍ ജയിലില്‍ നിന്ന് ഇവർക്ക് പുറത്തിറങ്ങാനാകില്ല. കഴിഞ്ഞ വര്‍ഷം ജൂലൈ 22നായിരുന്നു സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നത്. സന്ദീപ് നായര്‍ക്ക് നേരത്തെ കസ്റ്റംസ് കേസിലും എന്‍.ഐ.എ കേസിലും ജാമ്യം ലഭിച്ചിരുന്നു.

gnn24x7