gnn24x7

കേരളത്തില്‍ നവംബര്‍ 15 ന് ശേഷം സ്‌കൂളുകള്‍ തുറന്നേക്കും

0
495
gnn24x7

തിരുവനന്തപുരം: നവബര്‍ 15 ന് ശേഷം സ്‌കൂളുകള്‍ ഭാഗീകമായി കേരളത്തില്‍ തുറക്കുവാനുള്ള നടപടികളെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും ആലോചിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലെ അധ്യയന വര്‍ഷം തീരെ പ്രവര്‍ത്തിച്ചിരുന്നില്ല. ഓണ്‍ ക്ലാസുകള്‍ നടക്കുന്നുണ്ടെങ്കിലും കേരളത്തിലെ വിദ്യാഭ്യാസ രീതി ഇപ്പോഴും കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ തുറന്നാലോ എന്ന ആലോചന സര്‍ക്കാര്‍ കൊണ്ടുവരുന്നത്.

ആദ്യഘട്ടത്തില്‍ 10, 12 ക്ലാസ് കുട്ടികള്‍ക്ക് മാത്രം പ്രവേശനം അനുവദിച്ച ശേഷം കുട്ടികളെ ബാച്ചുകളാക്കി തിരിച്ച് ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍ എന്ന നിലയില്‍ നിയന്ത്രണത്തോടെ തുടങ്ങാം എന്നാണ് തീരുമാനമെന്ന് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞു. എന്തായാലും ആരോഗ്യവുകുപ്പിന് ഇക്കാര്യത്തില്‍ മുഖ്യ പങ്ക് നിര്‍വ്വഹിക്കുവാനുണ്ട്. ആരോഗ്യവകുപ്പുമായും ആലോചിച്ചു മാത്രമായിരിക്കും അന്തിമ തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളുകയുള്ളൂ. കുട്ടികളുടെ ഇടപഴകലുകളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണെന്നും കുട്ടികളിലൂടെ എളുപ്പത്തില്‍ രോഗവ്യാപന സാധ്യത ഉള്ളതുകൊണ്ടുമാണ് ഇപ്പോഴും ഇക്കാര്യത്തില്‍ ആശങ്ക നിലനില്‍കുന്നത്.

കോവഡ് മാനദണ്ഡങ്ങളോടെ ക്ലാസ്സുകള്‍ ആരംഭിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും കോവിഡ് വ്യാപനം മുന്‍നിര്‍ത്തി പല സംസ്ഥാനങ്ങളും ഇപ്പോഴും സ്‌കൂളുകള്‍ ആരംഭിച്ചിരുന്നില്ല. യു.പി.യിലും പുതുച്ചേരിയിലും മാത്രമാണ് ഈ ഘട്ടത്തില്‍ ക്ലാസ്സുകള്‍ ആരംഭിച്ചത്. എന്തായാലും അടുത്ത വരഷത്തോടെ മിക്ക ക്ലാസ്സുകളും ആരംഭിച്ചേക്കാനുള്ള സാധ്യത തെളിഞ്ഞു വരുന്നുണ്ട്.
(ചിത്രം കടപ്പാട്: മനോരമ ഓണ്‍ലൈന്‍)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here