gnn24x7

കുതിരയെ ലൈംഗികമായി പീഡിപ്പിച്ചു : യുവാവിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു

0
423
gnn24x7

ലൂസിയാന: മൃഗങ്ങളോട് ക്രൂരത കാണിക്കുന്നത് എല്ലാ രാജ്യത്തും കടുത്ത ശിക്ഷ ലഭിക്കുന്ന ഒന്നാണ്. എന്നാലിതാ കുതിരയെ ലൈംഗികമായി ഉപദ്രവിച്ച ചെറുപ്പക്കാരന്റെ ചിത്രം പോലീസ് പുറത്തുവിട്ട് കേസെടുത്തു. പോലീസ് വകുപ്പിലെ തന്നെ കുതിരയെയാണ് യുവാവ് പീഡിപ്പിച്ചത്.

ഇംഗ്ലണ്ടിലെ ന്യൂ ഓര്‍ലിയന്‍സ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്. തുടര്‍ന്നാണ് പോലീസ് സൂപ്രണ്ട് ഷോണ്‍ ഫെര്‍ഗൂസണ്‍ യുവാവിന്റെ ചിത്രം സി.സി. ടിവി ക്യാമറ സഹായത്തോടെ കണ്ടെത്തി പുറത്തു വിട്ടത്. പ്രതിയെ പോലീസ് അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിലാണ്. പോലീസ് ഡിപ്പാര്‍ട്ടുമെന്റിലെ രണ്ട് കുതിരകളെയാണ് ഇയാള്‍ തന്റെ ലൈംഗിക ഇച്ഛയ്ക്കായി ഉപയോഗിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 15 നാണ് യൂസിയാനയിലെ ന്യൂ ഓര്‍ലിയാന്‍സിലെ സിറ്റി പാര്‍ക്കില്‍ അക്രമിക കയറിയത്. തുടര്‍ന്ന് ഇയാള്‍ കുതിരായലത്തില്‍ ഒളിച്ചിരിക്കുകയും സന്ദര്‍ഭത്തിനനുസരിച്ച് മൃഗത്തെ ലൈംഗിക വൈകൃതത്തിന് ഉപയോഗിക്കുകയും ചെയ്തത്. പാര്‍ക്കിലെ സി.സി.ടിവിയില്‍ കൃത്യമായി ഇയാളുടെ ചിത്രം പതിഞ്ഞു. കയ്യില്‍ പച്ചകുത്തിയ ഇയാള്‍ ഒരു മാസ്‌കും ധരിച്ചിരുന്നു. നിയമപ്രകാരം ലൂസിയാനയില്‍ മൃഗങ്ങളെ ഉപദ്രവിച്ചാല്‍ 10 വര്‍ഷം തടവാണ് ശിക്ഷ.

gnn24x7