gnn24x7

ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂനമര്‍ദ്ദം : തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യത

0
352
gnn24x7

തിരുവന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം വീണ്ടും ശക്തമായതിനെ തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ കനത്ത മഴയോടെ ചുഴലിക്കാറ്റിന് തന്നെ സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ ്‌കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം കഴിഞ്ഞ 6 മണിക്കൂറുകള്‍കൊണ്ട് 10 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിച്ച് കടുത്ത ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. ഇത് ഉടന്‍ ശക്തി പ്രാപിച്ച് 24 മണിക്കൂറിനുള്ളില്‍ ഒരു ചുഴലിക്കാറ്റായി മാറിയേക്കാമെന്നാണ് കണക്കുകൂട്ടലുകള്‍.

എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരറിയിപ്പ് ഉണ്ടാവുന്നതുവരെ ആരും മത്സ്യം പിടിക്കുന്നതനായി കടലില്‍ പോവരുതെന്ന് അറിയിപ്പും നല്‍കി. ഡിസംബര്‍ 2 മുതല്‍ നാലുവരെ കേരളത്തില്‍ പലയിടത്തും ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഇതോടൊപ്പം സൂചനകള്‍ നല്‍കി. പലയിടത്തും യെല്ലോ അലേര്‍ട്ട് ഇപ്പോള്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here