gnn24x7

ദേശീയ ജനസേവ സദ്ഭാവന പുരസ്‌കാരം ഉമാമഹേശ്വര റാവുവിന്

0
396
gnn24x7

ന്യൂഡല്‍ഹി: ഭാരത് വികാസ് പരിഷത്തിന്റെ ഇത്തവണത്തെ ദേശീയ ജനസേവ സദ്ഭാവന പുരസ്‌കാരത്തിന് ഉമാമഹേശ്വര റാവു അര്‍ഹനായി. ദീര്‍ഘകാലമായി സിനിമാ മേഖലയില്‍ പത്രപ്രവര്‍ത്തകന്‍ എന്ന രിതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഉമാമഹേശ്വര റാവുവിന്റെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ജനസേവ സദ്ഭാവന പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് എന്ന് ഭാരത് വികാസ് പരിഷത്തിന്റെ സംഘടകര്‍ പ്രസ്താവിച്ചു. കഴിഞ്ഞ 40 വര്‍ഷക്കാലമായി സിനിമാ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു ഉമാമഹേശ്വര റാവു ഇപ്പോള്‍ രാമോജി ഫിലിം സിറ്റി ചീഫ് മാനേജരായി പ്രവര്‍ത്തിച്ചു വരുന്നു.

ന്യൂഡല്‍ഹിയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ ഉമാമഹേശ്വര റാവുവിന് അവാര്‍ഡ് വിതരണം ചെയ്തു. ചടങ്ങില്‍ ഭാരത് വികാസ് പരിഷത്തിന്റെ സ്ഥാപകനായ ഡോ. ആര്‍.എസ്. അഹ്‌ലാവത്ത്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഓര്‍ത്തോപീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് സീനിയര്‍ ശാസ്ത്രജ്ഞന്‍ ഡോ. വിവേക് ദീക്ഷിത്, യുനൈറ്റഡ് ഹ്യൂമന്‍ റൈറ്റ്‌സ് ഫെഡറേഷന്‍ ചെയര്‍മാന്‍ ഡോ. ആചാര്യ മഹാപ്രഭാ കിരണ്‍, ഭാരത് വികാസ് പരിഷത്തിന്റെ പ്രസിഡണ്ട് ഡോ. നരേന്ദ്ര ജയിന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

gnn24x7