gnn24x7

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം :കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

0
337
gnn24x7

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ അതിരൂക്ഷമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കി. ഇതിന്റെ പശ്ചാത്തലത്തില്‍ കേളരത്തിലെ വിവിധ സ്ഥലങ്ങളില്‍ യെല്ലോ അലേട്ടുകള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 1 ാം തീയതിയില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഡിസംബര്‍ രണ്ടാം തീയതിയോടെ തിരുവനന്തപുരം കൊല്ലം ജില്ലകളിലും അതി ശക്തമായ മഴയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. തുടര്‍ന്ന് ചിലപ്പോള്‍ 24 മണിക്കൂറില്‍ 115 മില്ലി ലിറ്റര്‍ മുതല്‍ 204 മില്ലിലിറ്റവര്‍ മഴ ലഭിച്ചേക്കാം.

തുടര്‍ന്ന് സര്‍ക്കാര്‍ ഡിസംബര്‍ 1 ാം തീയതി തിരുവനന്തപുരം കോട്ടയം, കൊല്ലം, ജില്ലകളിലും ഡിസംബര്‍ 2 ന് പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലും യെല്ലോ അലേര്‍ടട്ടും പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വരുന്നവര്‍ ശക്തമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

gnn24x7