gnn24x7

15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വ്യവസായി അറസ്റ്റില്‍

0
311
gnn24x7

കണ്ണൂര്‍: 15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശിയായ വ്യവസായി ഷറഫുദ്ദീനാണ് പിടിയിലായത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

പെണ്‍കുട്ടിയുടെ ഇളയച്ഛനും ഇളയമ്മയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ വ്യവസായിയുടെ അടുത്ത് കൂട്ടിക്കൊണ്ട് പോയത് എന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. ഇളയച്ഛനും തന്നെ പലതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയതിനെ തുടർന്ന്, 38 വയസുകാരനായ ഇളയച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിരികെ വീട്ടിലെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞതിനെ തുടർന്ന് ധർമ്മടം പോലീസിൽ പരാതി നൽകുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here