കണ്ണൂർ: കെഎം ഷാജിയുടെ വീട്ടിൽ നിന്ന് വിദേശ കറൻസികളുടെ ശേഖരം പിടികൂടി കൂടാതെ സാമ്പത്തിക ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകളും. അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിനെ തുടർന്ന് നടത്തിയ വിജിലൻസ് റെയ്ഡിലാണ് രേഖകളും വിദേശ കറൻസികളുടെ ശേഖരവും കണ്ടെത്തിയത്.
എന്നാൽ കണ്ടെത്തിയ വിദേശ കറൻസികൾ മക്കളുടെ ശേഖരമെന്നാണ് കെഎം ഷാജിയുടെ വിശദീകരണം. ഇതേതുടർന്ന് ഇത് കണ്ടെത്തിയതായി മഹാസറിൽ രേഖപ്പെടുത്തിയ ശേഷം കറൻസി ഷാജിയുടെ വീട്ടിൽ തന്നെ തിരിക്കെ വെച്ചിട്ടുണ്ട്. വിദേശയാത്രയുമായി ബന്ധപ്പെട്ട ഷാജിയുടെ പാസ്‌പോർട്ട് രേഖകളും,39000 രൂപയും, 400 ഗ്രാം സ്വർണവും വിജിലൻസ് പിടിച്ചെടുത്തു.
അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് അഴീക്കോട് എം.എല്‍.എ കെ എം ഷാജിയുടെ വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയത്. ഒരേസമയം കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിലാണ് റൈഡ് നടന്നത്.







































