മധ്യപ്രദേശിലെ ഇൻഡോറിൽ ബിരുദ വിദ്യാർത്ഥിനിയെ മൂന്ന് കോളേജ് വിദ്യാർത്ഥികൾ ബലാത്സംഗം ചെയ്തു. മയക്കുമരുന്ന് നല്‍കിയാണ് വിദ്യാര്‍ഥിനിയെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
സുഹൃത്തുക്കള്‍ക്കൊപ്പം മാണ്ഡവിലേക്ക് വിനോദയാത്ര പോയ പെണ്‍കുട്ടിയെ കൂട്ടുകാരിലൊരാൾ മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് കുടിക്കാന്‍ നല്‍കുകയായിരുന്നു. ബോധരഹിതയായ പെണ്‍കുട്ടിയെ പിന്നീട് ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുയി മൂന്ന് യുവാക്കൾ ബലാത്സംഗം ചെയ്യുകയുമായിരുന്നു.
പിന്നീട് ബോധം വീണ്ടെടുത്തതോടെ പെണ്‍കുട്ടി ഇവിടെനിന്ന് രക്ഷപ്പെടുകയും ഒരു വഴിയാത്രക്കാരന്റെ ഫോണ്‍ വാങ്ങി മാതാപിതാക്കളെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.