കൊച്ചി: വിജയ് ബാബുവിനെതിരേ ഒരു നടി ലൈംഗിക പീഡനം ആരോപിച്ചുകൊണ്ട് പരാതി നല്‍കിയ പശ്ചാത്തലത്തില്‍ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത് വരുന്നു. മറ്റൊരു യുവതിയാണ് ഇപ്പോള്‍ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ജോലിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനിടെ വിജയ് ബാബു തന്നെ ചുംബിക്കാന്‍ ശ്രമിച്ചുവെന്നും നിരസിച്ചപ്പോള്‍ ആരോടും പറയരുതെന്ന് പറഞ്ഞ് മാപ്പ് പറഞ്ഞെന്നും യുവതി പറയുന്നു. വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലാണ് യുവതി അനുഭവം പങ്കുവച്ചത്.