gnn24x7

കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനിടെ പ്രതിഷേധിച്ച ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ നേരെ ആക്രമണം

0
423
gnn24x7

കൊച്ചി: ഇന്ധനവില വര്‍ധനയ്‌ക്കെതിരായ കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനിടെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പിന്‍വശത്തെ ചില്ല് തകര്‍ത്തു. സമരത്തിനിടെ വനിതാ പ്രവർത്തകയോട് വാഹനം നീക്കണം എന്നാവശ്യപ്പെട്ട് അപമര്യാദയായി പെരുമാറി എന്നാരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകരുടെ നടപടി. ആക്രമണത്തിനിടെ ജോജുവിന് പരുക്കേറ്റു.

ജോജുവിന്റെ വാഹനം കടന്നുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഒടുവില്‍ സിഐ തന്നെ വാഹനത്തില്‍ കയറി ഡ്രൈവ് ചെയ്ത് ജോജുവിനെ പനങ്ങാട് പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് ജോജുവിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നു കോൺഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

gnn24x7