പത്തനംതിട്ട: കാനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ നിന്ന് എട്ട് കോടി രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ ജീവനക്കാനെ അറസ്റ്റ് ചെയ്തു. ബെംഗളൂരുവില്‍ നിന്നാണ് കൊല്ലം സ്വദേശി വിജീഷ് വര്‍ഗീസിനെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസമായി ഇയാള്‍ ഒളിവിലായിരുന്നു. 14 മാസം കൊണ്ടാണ് വിജീഷ് തട്ടിപ്പ് നടത്തിയത്.
കാനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിലെ കാഷ്യര്‍ കം ക്ലര്‍ക്കായിരുന്നു വിജീഷ് വര്‍ഗീസ്. ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതര്‍ക്ക് ആദ്യം വിവരം ലഭിക്കുന്നത്. ഓഡിറ്റ് റിപ്പോർട്ട് വന്നതോടെയാണ് തട്ടിപ്പിന്റെ വിവരം പുറത്താവുന്നത്.
പണം പിന്‍വലിക്കാത്ത ദീര്‍ഘകാല നിക്ഷേപ അക്കൗണ്ടുകളില്‍ നിന്നാണ് ഇയാൾ പണം തട്ടിയെടുത്തത്. സംഭവത്തില്‍ മാനേജര്‍ അടക്കം 5 ഉദ്യോഗസ്ഥരെ സസ്പെന്‍ഡു ചെയ്തിരുന്നു.








































