gnn24x7

ജയിലില്‍ ലഹരി മരുന്ന് ലഭിക്കാത്തതിനെ തുടർന്ന് പ്രതികൾ അക്രമാസക്തരായി; ആശുപത്രിയിലേക്ക് കൊണ്ടു പോകവേ ആംബുലന്‍സിന്‍റെ ചില്ലും അടിച്ചു തകര്‍ത്തു

0
705
gnn24x7

കണ്ണൂര്‍: ലഹരി മരുന്ന് ലഭിക്കാത്തതിനെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ജയിലിൽ തടവുപുള്ളികള്‍ അക്രമാസ്കതരായി. ലഹരി കേസില്‍ റിമാന്‍ഡിലായി ജയിലെത്തിയ പ്രതികളായ മുഹമ്മദ് ഇർഫാൻ, മുഹമ്മദ് അഷ്കറലി എന്നിവരാണ് സെല്ലിനുള്ളില്‍ തല ചുമരിലിടിച്ച് ബഹളം വച്ചത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആംബുലന്‍സിന്‍റെ സൈഡ് ഗ്ലാസ് കൈ കൊണ്ട് അടിച്ചു തകര്‍ത്തു. ആശുപത്രിയില്‍ എത്തിച്ച ഇരുവരെയും പിന്നീട് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.

കഴിഞ്ഞ മാസം 30 ആം തീയതിയാണ് സംഭവം നടന്നത്. വിവരം ഇന്നാണ് പുറത്തറിയുന്നത്. മുഹമ്മദ് ഇർഫാൻ, മുഹമ്മദ് അഷ്കറലി എന്നിവര്‍ക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തിട്ടുണ്ട്.

gnn24x7