ഇടുക്കി: പണിക്കൻകുടിയിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിൽ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സിന്ധുവിനെ ജീവനോടെ കുഴിച്ചു മൂടി എന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി.
ആദ്യം സിന്ധുവിനെ ജീവനോടെ കത്തിക്കാനാണ് ശ്രമിച്ചത്.
പിന്നീട് കഴുത്തു ഞെരിച്ചിട്ടും സിന്ധു മരിച്ചില്ലെന്നു മനസ്സിലാക്കിയതോടെ പ്രതി ജീവനോടെ കുഴിച്ചു മൂടുകയായിരുന്നു. പണിക്കൻകുടിയിലെ തന്‍റെ വീടിന്‍റെ അടുക്കളയിലാണ് അയൽവാസിയായ സിന്ധുവിനെ ബിനോയ് കൊന്നുകുഴിച്ചുമൂടിയത്.
കഴിഞ്ഞ 20 ദിവസമായി പെരിഞ്ചാംകുട്ടി തേക്കുമുള പ്ലാന്റേഷനില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. വാടക വീട്ടിൽ മകനൊപ്പം താമസിച്ചിരുന്ന സിന്ധുവിനെ കഴിഞ്ഞ മാസം 12ന് കാണാതായതിനെ തുടർന്ന് കുടുംബം വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സംഭവ ശേഷം ബിനോയി ഒളിവില്‍ പോയി. ഇതോടെയാണ് ഇയാള്‍ക്കെതിരെ സംശയം ഉയര്‍ന്നത്. തുടർന്ന് ബിനോയിയുടെ വീട്ടില്‍ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.