ആലപ്പുഴ: എറണാകുളം കൊച്ചി തോപ്പുംപടിയില്‍ ആറു വയസുകാരിയെ അച്ഛൻ ക്രൂരമായി മർദ്ദിച്ചു. അച്ഛൻ ആന്റണി രാജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നാട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് രാജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും കുട്ടിയെ ശിശുക്ഷേമ ഭവനിലേക്ക് മാറ്റുകയും ചെയ്തു.
ഇയാള്‍ ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിരുന്നതിനെ തുടർന്ന് ഇയാള്‍ക്കൊപ്പമാണ് കുട്ടി താമസിക്കുന്നത്. ഇടക്കിടയ്ക്ക് കുഞ്ഞിനെ മര്‍ദിക്കുമായിരുന്നു. അതേസമയം പഠിക്കുന്നില്ലെന്നാണ് ആന്റണി രാജുവിന്റെ വിശദീകരണം.







































