gnn24x7

കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസ്; മാർട്ടിനെതിരെ പരാതിയുമായി രണ്ട് സ്ത്രീകൾ കൂടി

0
343
gnn24x7

മറൈൻഡ്രൈവിലെ ഫ്‌ളാറ്റില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിനെതിരെ പരാതിയുമായി രണ്ട് സ്ത്രീകൾ കൂടി പോലീസിനെ സമീപിച്ചു. കൊച്ചി സിറ്റി പൊലീസിനാണ് ഇവർ പരാതി നല്‍കിയിരിക്കുന്നത്. ഇവരെയും മാര്‍ട്ടിന്‍ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.

മാര്‍ട്ടിനൊപ്പമുള്ള സംഘം സ്ത്രീകള്‍ക്കെതിരെ അതിക്രമം, കള്ളപ്പണ ഇടപാട് എന്നിവ നടത്തിയിരുന്നതായും അവർ മൊഴി നൽകി. സംഘത്തിലെ കൂടുതല്‍ ആളുകളെ പിടികൂടുമെന്നാണ് റിപ്പോർട്ട്.

മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ച് കണ്ണൂർ സ്വദേശിനിയായ യുവതിക്കാണ് പ്രതി മാർട്ടിൻ ജോസഫിന് പീഡനം നേരിടേണ്ടിവന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ യുവതിയെ ഇയാൾ ക്രൂരമായി പീഡിപ്പിച്ചു വരികയായിരുന്നു. ശരീരത്തില്‍ പൊള്ളലേൽപ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും കൂടാതെ കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, ബെൽറ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക ഇങ്ങനെ 22 ദിവസമാണ് യുവതിയെ മാർട്ടിൻ പീഡിപ്പിച്ചത്.

gnn24x7