ന്യൂഡൽഹി: പഞ്ചാബ് നാഷ്ണൽ ബാങ്കിൽ നിന്ന് വായ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട മെഹുൽ ചോക്സി അറസ്റ്റിൽ. കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ കഴിയുന്നതിനിടെ മുങ്ങിയതാണ് ചോക്സി. ക്യൂബയിലേക്ക് പോകുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത് എന്നാണ് റിപ്പോർട്ട്. 13,000 കോടിയുടെ പിഎൻബി തട്ടിപ്പ് കേസിലെ പ്രതിയായ ചോക്സി 2018 അന്റിഗ്വയിലേക്ക് കടക്കുകയായിരുന്നു.
ചോക്സിയെ ഡൊമിനീഷ്യൻ അതോറിറ്റി ഉടൻ അന്റിഗ്വ പൊലീസിന് കൈമാറുമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ചയാണ് 62 കാരനായ ചോക്സിയെ ആന്റിഗ്വയിൽ നിന്ന് കാണാതായത്. ഞായറാഴ്ച മുതൽ കാണാതായ ഇയാൾക്ക് വേണ്ടി ഇന്റര്‍പോള്‍ തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ഇന്നലെ രാത്രിയോടെയാണ് ചോക്സിയെ പോലീസ് പിടി കൂടിയത്.
വജ്രവ്യാപാരിയുമായ നീരവ് മോദിക്കൊപ്പം ചേര്‍ന്നാണ് ചോക്‌സി പിഎന്‍ബിയില്‍നിന്ന് പതിമൂവായിരം കോടിരൂപയുടെ തട്ടിപ്പു നടത്തിയത്.




































