gnn24x7

അമ്മയും കുട്ടികളും ആത്മഹത്യ ചെയ്ത നിലയില്‍

0
385
gnn24x7

നിലമ്പൂര്‍: കുറെ നാളുകളായി കേരളത്തില്‍ ആത്മഹത്യ വാര്‍ത്തകള്‍ കുറവായിരുന്നു. ഇടക്കാലത്ത് കുടുംബ ആത്മഹത്യകള്‍ കേരളത്തില്‍ ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു. ഇപ്പോള്‍ ഈ കൊറോണ കാലഘട്ടത്തില്‍ നിലമ്പൂരില്‍ അമ്മയേയും മൂന്നു മക്കളെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പോത്തുകല്‍ പഞ്ചായത്ത് ഞെട്ടികുളത്ത ഞായറാഴ്ച രാവിലെയായിരുന്നു നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട് ഈ ദാരുണ സംഭവം നടന്നത്.

രഹന (35), മക്കളായ ആദിത്യന്‍ (12), അനന്തു (11), അര്‍ജുന്‍ (8) എന്നിവരെയാണ് രാവിലെ വീട്ടിലുള്ള വരാന്തയില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. കുടുംബ വഴക്കായിരിക്കും കാരണമെന്നാണ് പ്രഥാമികമായുള്ള പോലീസിന്റെ വിലയിരുത്തല്‍. സമഗ്രമായ അന്വേഷണം പോലീസ് നടത്തുന്നുണ്ട്.കണ്ണൂരില്‍ റബ്ബര്‍ ടാപ്പിങിന് പോയ ഭര്‍ത്താവായ ബിനീഷ് അവിടെ നിന്നും കഴിഞ്ഞ മാസം 29 ന് വന്നിരുന്നു.നവംബര്‍ 3 ന് തിരികെ പോവുകയും ചെയ്തു. പോവുന്നതിന് മുന്‍പ് രണ്ട് കുട്ടികളുടെ ജന്മദിനാഘോഷം ഒരുമിച്ച് ആഘോഷിച്ചാണ് പോയതെന്നും പറയുന്നു.

അന്നത്തെ ദിവസം രാവിലെ ബിനീഷ് മരിച്ച രഹ്‌നയെ വിളിച്ചിരുന്നു. എത്ര വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തത് കാരണം ബിനീഷ് അടുത്ത വീട്ടിലേക്ക് വിളിച്ച് വിവരം അന്വേഷിക്കാന്‍ പറഞ്ഞു. അതുപ്രകാരം അയല്‍വാസി വന്ന് നോക്കിയപ്പോഴാണ് വരാന്തയില്‍ തൂങ്ങിമരിച്ചു കിടക്കുന്നത് കണ്ടെത്തിയത്. ഉടനെ അവര്‍ ആളുകളെ കൂട്ടി വീടിന്റെ പുറകുവശത്തെ വാതില്‍ ചവിട്ടി തുറന്ന് അകത്തുകയറി എല്ലാവരേയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല.

മരിച്ചവരുടെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്ക് ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയി വിശദമായ പരിശോധനയ്ക്ക് കൊണ്ടുപോയതിന് ശേഷം മാത്രമെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയുള്ളൂ. പോത്തുകല്ല് പനങ്കയം തുടിമുട്ടിയില െവിട്ടില്‍ നിന്ന് ആറുമാസം മുന്‍പാണ് ഈ കുടുംബം നിലമ്പൂരിലെ വാടകവീട്ടിലെത്തി താമസം തുടങ്ങിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here