gnn24x7

‘ദൃശ്യം’ സിനിമയുടെ കന്നഡ പതിപ്പ് കണ്ട് ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ

0
292
gnn24x7

മൈസൂരു: ‘ദൃശ്യം’ സിനിമയുടെ കന്നഡ പതിപ്പ് കണ്ട് ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ. മൈസൂരു കെ.ആര്‍. നഗര്‍ സാലിഗ്രാമം സ്വദേശി ആനന്ദ് കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ശാരദയും കാമുകന്‍ ബാബുവും അറസ്റ്റിലായത്.

ടെമ്പോ ട്രാവലര്‍ സര്‍വീസ് നടത്തിയിരുന്ന ആനന്ദിനെ ജൂണ്‍ 23 നാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഇലക്ട്രിക് ട്രാന്‍സ്‌ഫോര്‍മറിന് സമീപം ബൈക്കപകടത്തിൽ മരിച്ച നിലയിലായിരുന്നു മൃതദേഹം. എന്നാൽ തലയിലെ മുറിവും വസ്ത്രത്തിലെ ചോരപ്പാടുകളുമാണ് സംശയത്തിനിടയാക്കിയത്. ആനന്ദിന്റെ പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ശാരദയും ബാബുവും തമ്മില്‍ അടുപ്പത്തിലാണെനന് പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആനന്ദിന്റെ മരണം കൊലപാതകമാണെന്നു വ്യക്തമായത്. ആനന്ദിനെ കൊലപ്പെടുത്തി ഒന്നിച്ചു ജീവിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

ദൃശ്യം എന്ന സിനിമയുടെ കന്നഡ പതിപ്പ് കണ്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. സിനിമയിലേതു പോലെ പൊലീസിനെ കബളിപ്പിക്കാമെന്ന് കരുതിയതെന്നാണ് ഇവരുടെ മൊഴി.

കൊലപാതകം നടപ്പാക്കുന്നതിനായി ജൂണ്‍ 22 ന് രാത്രി ബാബുവും ആനന്ദും ഒന്നിച്ചിരുന്ന് മദ്യപിച്ചു. മദ്യലഹരിയിലായ ആനന്ദിനെ ബാബു തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. തുട‌ർന്ന് മൃതദേഹം രോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. ബൈക്കും മൃതദേഹത്തിന് സമീപം ഉപേക്ഷിച്ചു. അപകടത്തില്‍ മരിച്ചെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു ലക്ഷ്യം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here