സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും രണ്ട് സഹോദരന്മാരും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി നവവധു. കൂടാതെ കുടുംബത്തിലെ മറ്റ് അംഗങ്ങൾ ക്രൂരമായി മർദ്ദിച്ചതായും പുതുതായി വിവാഹിതയായ യുവതി പറഞ്ഞു. മൂന്ന് ദിവസമായി മാത്രമേ ആയുള്ളൂ യുവതിയുടെ കല്യാണം കഴിഞ്ഞിട്ട്.
ഇവർ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ പൊള്ളലേൽപ്പിക്കുകയും കമ്പുകളും മറ്റും ഉപയോഗിച്ച് ഉപദ്രവിക്കുകയും ചെയ്തു. കൂടാതെ വിഷം കലർത്തിയ ഒരു തണുത്ത പാനീയം യുവതിയെ കുടിപ്പിക്കാൻ ശ്രമിച്ചെന്നും പറയുന്നു. വിവരം അറിഞ്ഞ യുവതിയുടെ പിതാവ് പോലീസ് സംഘവുമായി വീട്ടിലെത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇക്കഴിഞ്ഞ 22നായിരുന്നു കോട്വാലി സഹസ്വാൻ സ്വദേശിനിയായ യുവതിയുടെ വിവാഹം. കേസിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ബുഡാൻ സീനിയർ പോലീസ് സൂപ്രണ്ട് സങ്കൽപ് ശർമ അറിയിച്ചു.