gnn24x7

കൊല ചെയ്ത രഖില്‍ മാനസയെ നിരീക്ഷിച്ചിരുന്നു; അന്വേഷണം ഊർജിതമാക്കി പോലീസ്

0
472
gnn24x7

കൊച്ചി: കോതമംഗലത്ത് മാനസ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കൊല ചെയ്ത രാഖില്‍ മാനസയെ നിരീക്ഷിക്കുന്നത് കണ്ടിരുന്നതായി സമീപത്തെ കടയുടമ കാസീം മൊഴി നൽകിയിട്ടുണ്ട്.

രാഖില്‍ മാനസയെ കൊല്ലാനുപയോഗിച്ച മാരക പ്രഹര ശേഷിയുള്ള പിസ്റ്റൾ എങ്ങിനെ അയാൾക്ക് ലഭിച്ചു എന്നുള്ളതാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. ഉഗ്രശേഷിയുള്ള തോക്ക് എങ്ങനെ സാധാരണക്കാരനായ ഒരു വ്യക്തിയുടെ കയ്യിൽ വന്നു എന്നാണ് പോലീസിന്റെ സംശയം.

ഇത് സംബന്ധിച്ച് രാഖിന്‍ലിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും അന്വേഷണസംഘം ചോദ്യം ചെയ്യും. വെള്ളിയാഴ്ച ഉച്ചയോടെ ആണ് കൊലപാതകം നടന്നത്. പ്രതി രാഖില്‍ മാനസയെ വെടിവെച്ച് കൊലപ്പെടുത്തുകയും കൃത്യം നടത്തിയ ശേഷം പ്രതി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്യുകയായിരുന്നു.

gnn24x7