പണിക്കന്‍കുടി: മൂന്നാഴ്ച മുന്‍പ് കാണാതായ ഇടുക്കി പണിക്കന്‍ക്കുടി സ്വദേശിനിയെ അയല്‍വാസിയുടെ വീട്ടില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സിന്ധുവിന്റെ (45) മൃതദേഹം ആണ് അയൽവാസിയായ മണിക്കുന്നേൽ ബിനോയിലെ വീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
വാടക വീട്ടിൽ മകനൊപ്പം താമസിച്ചിരുന്ന സിന്ധുവിനെ കഴിഞ്ഞ മാസം 12ന് കാണാതായതിനെ തുടർന്ന് കുടുംബം വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവ ശേഷം ബിനോയി ഒളിവില്‍ പോയി. പോലീസ് അന്വേഷണം ആരംഭിച്ചു.







































