Crime

തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ 22 തവണ കുത്തേറ്റ് യുവാവ് മരിച്ചു

ഡൽഹി: തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ 22 തവണ കുത്തേറ്റ് ഒരാൾ മരിച്ചു. നീരജ് എന്ന വ്യക്തിയാണ് മരിച്ചത്. ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരായ മുകേഷ്, രാകേഷ് എന്നിവർക്ക് പരിക്കേറ്റിട്ടുമുണ്ട്. മുകേഷിന്റെയും രാകേഷിന്റെയും സുഹൃത്താണ് കൊല്ലപ്പെട്ട നീരജ്. ബുധനാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്.

ആശുപത്രിയിലെ സെക്യൂരിറ്റി ജോലിയുമായി ബന്ധപ്പെട്ടാണ് തർക്കം നടന്നത്. കൃഷ്ണൻ, രവി എന്നിവർ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരായിരുന്നു. ഇവരെ പിരിച്ചുവിട്ട ശേഷം ആണ് മുകേഷ്, രാകേഷ് എന്നിവരെ ജോലിയിൽ കയറ്റിയത്.

ജോലി പോയ ദേഷ്യം കൊണ്ട് മുകേഷിനെയും, രാകേഷിനെയും കൃഷ്ണനും, രവിയും ചേർന്ന് ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ അത് തടയാൻ നിന്ന നീരജിന്റെ പ്രതികൾ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.v

Newsdesk

Recent Posts

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

12 mins ago

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

5 hours ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

6 hours ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

22 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

24 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

1 day ago