gnn24x7

പരീക്ഷയെഴുതുന്നതിനായി പുലര്‍ച്ചെ വീട്ടില്‍നിന്നിറങ്ങിയ യുവതിക്ക് വെട്ടേറ്റു

0
348
gnn24x7

കോട്ടയം: പരീക്ഷയെഴുതുന്നതിനായി പുലര്‍ച്ചെ വീട്ടില്‍നിന്നിറങ്ങിയ യുവതിക്ക് വെട്ടേറ്റു. പാലാ വെള്ളിയേപ്പള്ളി റ്റിന്റു മരിയ ജോണിനാണ് (26) വെട്ടേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. എറണാകുളത്ത് പരീക്ഷ എഴുതുന്നതിനായി രാവിലെ അഞ്ചു മണിയോടെ വീട്ടിൽ നിന്ന് ഇറങ്ങിയടിന്റുവിനെ വീടിനു 150 മീറ്റർ അകലെ വച്ച് ആരോ അടിക്കുകയായിരുന്നു. പിന്നീട് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടേല്‍ക്കുകയായിരുന്നു.

പരിക്കേറ്റ് റോഡിൽ കിടന്നിരുന്ന ടിന്റുവിനെ രാവിലെ നടക്കാനിറങ്ങിയവരാണ് കണ്ടത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി. ഗുരുതരമായി പരുക്കേറ്റ ടിൻ്റുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്തു എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.

gnn24x7