gnn24x7

ഉത്രവധക്കേസില്‍ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും

0
349
gnn24x7

കൊല്ലം: അഞ്ചല്‍ ഉത്രവധക്കേസില്‍ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും. ഇരുവരോടും ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. ഇന്നലെ രാത്രി സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു.

ഉത്രയുടെ 38 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍ തോട്ടത്തിലാണ് കണ്ടെത്തിയത്. ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് സ്വര്‍ണം കാണിച്ചുകൊടുത്തത്. 

ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടതില്‍ അമ്മയ്ക്കും പങ്കുണ്ടെന്ന് സൂരജിന്റെ പിതാവ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്നാണു സൂചന. അമ്മയും സഹോദരിയും ഉടന്‍ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തും.

സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ ഗാര്‍ഹിക പീഡനത്തിനു കേസെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ അറസ്റ്റ് ഉണ്ടാകുമെന്നാണു സൂചന.

സൂരജിന്റെ അമ്മയുടെയും സഹോദരിയുടെയും അറിവോടെയാണ് എല്ലാം നടന്നതെന്നും ഇവരെ രക്ഷിക്കാനാണ് സൂരജിന്റെ അച്ഛന്റെ ശ്രമമെന്നും ഉത്രയുടെ പിതാവ് വിജയസേനൻ മാധ്യമങ്ങളോട് പറഞ്ഞു.

gnn24x7