നീനാ (കൗണ്ടി ടിപ്പററി) : നീനാ മലയാളികളെ കണ്ണീരിലാഴ്ത്തി സീമ ജയ്സൺ (44) നിര്യാതയായി.ക്യാൻസർ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.നീനാ St.Conlons കമ്യൂണിറ്റി നഴ്സിംഗ് യൂണിറ്റിൽ നഴ്സായിരുന്നു.കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നീനാ കമ്മ്യൂണിറ്റിയുടെ ഭാഗമായിരുന്ന പരേതയും കുടുംബവും നീനാ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്.
ഭർത്താവ് ചിലവ് പുളിന്താനത്ത് ജെയ്സൺ ജോസ് നീനാ ഹോസ്പിറ്റലിലെ സ്റ്റാഫാണ്.ജെഫിൻ(14) ജ്യുവൽ (10),ജെറോം (5) എന്നിവർ മക്കളാണ്.കല്ലൂർക്കാട് വട്ടക്കുഴിയിൽ മാത്യുവിന്റെയും മേരിയുടെയും മകളാണ് പരേതയായ സീമ.ശ്രീജ,ശ്രീരാജ് എന്നിവർ സഹോദരങ്ങളാണ്.
18/11/‘24 തിങ്കളാഴ്ച രാവിലെ 11 മണി മുതൽ 1.30 വരെ നീനാ Kellers ഫ്യൂണറൽ ഹോമിൽ (E45X094) അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യവും തുടർന്ന് 2 PM ന് നീനാ സെന്റ് മേരിസ് റോസറി ചർച്ചിൽ (E45YH29) വച്ച് സീറോ മലബാർ ക്രമത്തിലുള്ള ഫ്യൂണറൽ മാസും തുടർന്ന് സംസ്കാരവും നടക്കും.
വാർത്ത: പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb