gnn24x7

സ്ലൈഗോയിലെ ആൽബർട്ടിന്റെ പിതാവ് പോണാട്ട് മൈക്കിൾ കുര്യാക്കോസ് നിര്യാതനായി; സംസ്‍കാരം ജൂൺ 12 ബുധനാഴ്ച കണ്ണൂരിൽ

0
246
gnn24x7

സ്ലൈഗോ, അയർലൻഡ് /കണ്ണൂർ: സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സും ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ പബിക് റിലേഷൻഷിപ് ഓഫീസർ, സ്ലൈഗോ ടൈറ്റൻസ് ക്രിക്കറ്റ് ക്ലബ് മാനേജർ തുടങ്ങിയ നിലകളിലും  പ്രവർത്തിക്കുന്ന ആൽബർട്ട് കുര്യാക്കോസിന്റെ പിതാവ് പോണാട്ട് കുര്യാക്കോസ് നിര്യാതനായി.

സംസ്‍കാരം ജൂൺ  12  ബുധനാഴ്ച പരേതന്റെ മാതൃ ഇടവക ആയ കണ്ണൂരിലെ മേലേചൊവ്വയിലുള്ള  സെന്റ് ഫ്രാൻസിസ്  ഓഫ്  അസീസി ദേവാലയത്തിൽ ഉച്ചക്ക്  2 മണിക്ക് നടക്കും .

തലശ്ശേരി അതിരൂപത മുൻ വികാർ ജനറലായിരുന്ന ഫാ. എബ്രഹാം പോണാട്ട് മുഖ്യ കാർമികത്വം വഹിക്കും.

മക്കൾ: ആൽബർട്ട് കുര്യാക്കോസ് (അയർലണ്ട്), ആൽവിൻ കുര്യാക്കോസ് (ഇംഗ്ലണ്ട്).

മരുമക്കൾ: ലിജിനാ ജോർജ് (അയർലണ്ട്), അയന ക്രിസ്റ്റഫർ (ഇംഗ്ലണ്ട്).

പരേതൻ ഫോംലാൻഡ് എന്ന വ്യാപാരനാമത്തിൽ ബാംഗ്ലൂരിലും കണ്ണൂരിലും മെത്ത നിർമാണവും വിതരണവും നടത്തിവന്നിരുന്നു. ബിസിനസിലേക്ക് കടക്കുന്നത് മുൻപ് കുറെക്കാലം അധ്യാപകനായും ജോലി നോക്കിയിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7