gnn24x7

17 ദിവസം കൊണ്ട് 213 കോഴ്‌സ് പഠിച്ച്ഗായത്രി ലോക റെക്കോര്‍ഡ് സ്വന്തമാക്കി

0
363
gnn24x7

ആറന്‍മുള: കോവിഡ് ലോക്ഡൗണ്‍ കാലം പലരും പലരീതിയില്‍ വിനിയോഗിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും നമ്മള്‍ യഥേഷ്ടം കേട്ടു. എന്നാല്‍ ഇതാ ആറന്‍മുളക്കാരിയായ ഗായത്രി 17 ദിവസം കൊണ്ട് 213 കോഴ്‌സുകള പഠിച്ച് ലോക റെക്കോര്‍ഡിന് ഉടമയായി തീര്‍ന്നു.

ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട്. ഏറ്റവും കൂടുതല്‍ കോഴ്‌സുകള്‍ പഠിച്ചു തീര്‍ത്തതിനാണ് വനിതയ്ക്കുള്ള ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ വേള്‍ഡ് റെക്കോഡ്‌സ് ഓഫ് എക്‌സലന്‍സ് അവാര്‍ഡിന് ഈ അധ്യാപിക അര്‍ഹയായത്. കോവിഡ് കാലഘട്ടത്തെ മനോഹരമായി എങ്ങിനെ ഉപയോഗിക്കാമെന്നുകൂടെ ഈ ടീച്ചര്‍ കുട്ടികള്‍ക്ക് മാതൃകയായി കാണിച്ചുുകൊടുത്തു.

ലോക്ഡൗണ്‍ തുടങ്ങിയ കാലത്ത് കൗതുകത്തോടെയാണ് ആദ്യ പഠനത്തിന് തയ്യാറയത്. തുടര്‍ന്ന് ഒരേ സമയം ഇത്തരം പഠനത്തിനായി ഓണ്‍ ലൈന്‍ മാതൃക സ്വീകരിച്ചു. തുടര്‍ന്ന് ഒരേ സമയം പല കോഴ്‌സുകള്‍ക്ക് ചേര്‍ന്നു. തുടര്‍ന്നാണ് നിരവധി പഠനങ്ങളിലേക്ക് നീങ്ങിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here