gnn24x7

29ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടി അശ്വതി ശ്രീകാന്ത്

0
288
gnn24x7

തിരുവനന്തപുരം: 29ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. 2020 ലെ മികച്ച നടി അശ്വതി ശ്രീകാന്തും മികച്ച നടൻ ശിവജി ഗുരുവായൂരുമാണ്. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലെ അഭിനയത്തിനാണ് അശ്വതിക്ക് പുരസ്കാരം ലഭിച്ചത്.

‘കഥയറിയാതെ’ എന്ന പരമ്പരയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള പുരസ്‌കാരം ശിവജി ഗുരുവായൂരിന് ലഭിച്ചത്. മഴവില്‍ മനോരമയിലെ ‘മറിമായം’ എന്ന പരിപാടിക്കാണ് മികച്ച ഹാസ്യ പരിപാടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. മറിമായത്തിലെ അഭിനയത്തിന് സലിം ഹസന്‍ മികച്ച ഹാസ്യ നടനുള്ള പ്രത്യേക പരാമര്‍ശം നേടി.

മികച്ച ആങ്കർ / ഇൻ്റർവ്യൂവർ പുരസ്കാരം ട്വന്റിഫോർ എക്സിക്യൂട്ടിവ് എഡിറ്റർ കെ.ആർ.ഗോപീകൃഷ്ണന് ലഭിച്ചു. മികച്ച കമന്റേറ്റര്‍ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസിലെ സി. അനൂപാണ് കരസ്ഥമാക്കിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here