തിരുവനന്തപുരം : ഭാവ സാന്ദ്രമായ ദേവാസുരം സിനിമയിലെ കഥാപാത്രത്തിൻറെ സ്മരണ തോന്നിപ്പിക്കുന്ന വിധത്തിൽ മോഹൻലാലിനുവേണ്ടി ഒരു ദേവാസുര ശിൽപം തയ്യാറാവുന്നു. അഭിനയത്തികവിന്റെ വിശ്വരൂപം പ്രദർശിപ്പിക്കുന്ന മോഹൻലാലിന്റെ നിർദ്ദേശപ്രകാരമാണ് വളരെ അപൂർവമായ ഈ ശിൽപം നിർമ്മിക്കപ്പെട്ടത്.പത്തര അടി ഉയരമുള്ള ശില്പം വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ ശില്പി നാഗപ്പന്റെ നേതൃത്വത്തില്‍ അവസാന മിനുക്കു പണിയിലാണ്.
സവിശേഷതകൾ ഏറെയുള്ള ഈ ശില്പം മോഹൻലാലിനെ നിർദ്ദേശപ്രകാരമാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്.മഹാഭാരതത്തിലെ ദേവാസുര രൂപങ്ങളും അവയുമായി ബന്ധപ്പെട്ട കിടക്കുന്ന മുഹൂർത്തങ്ങളും കോർത്തിണക്കി ആണ് ഈ അപൂർവ ശിൽപം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. പൊതുവേ പുരാതനമായ പലതും ഇഷ്ടപ്പെടുന്ന മോഹൻലാലിൻറെ ശേഖരത്തിൽ ഇതൊരു അപൂർവ സൃഷ്ടിയായി എന്നും നിലനിൽക്കും. ശിൽപം നിർമ്മിച്ചിരിക്കുന്നത് കുമ്പിൾ തടിയിലാണ്. അവസാന മിനുക്ക് പണികൾ കൂടി പൂർത്തിയാകുന്നതോടെ ശിൽപം ചെന്നൈയിലേക്ക് എത്തിച്ചു നൽകും .
രണ്ടര വർഷം കൊണ്ടാണ് ശിൽപത്തിന് പണി പൂർത്തീകരിച്ചത്. ഒമ്പത് പേരാണ് ഒരേസമയം ഈ ശിൽപം നിർമാണത്തിൽ ഏർപ്പെട്ടിരുന്നത്. ഇതൊരു ഇന്ത്യൻ റെക്കോർഡ് ആയി മാറാൻ സാധ്യതയുണ്ടെന്ന് ശില്പി അഭിപ്രായപ്പെട്ടു.
മഹാഭാരതയുദ്ധത്തിൽ ഇതിൽ ഗീതോപദേശം നടക്കുന്ന സന്ദർഭത്തിൽ അതിൽ തൻറെ ബന്ധുമിത്രാദികളോടും ഗുരുക്കന്മാരുടെയും യുദ്ധം ചെയ്യാനാവാതെ തളർന്നിരുന്നു പോയ അർജ്ജുനന് ഗീതോപദേശത്തിലൂടെ ശ്രീകൃഷ്ണൻ തന്റെ വിശ്വരൂപം കാണിച്ചു കൊടുക്കുന്നുണ്ട്. ഇതിനെ പശ്ചാത്തലമാക്കി നിർമ്മിച്ച വിശ്വരൂപം എന്ന ശിൽപം മുൻപ് മോഹൻലാൽ വലിയ തുക കൊടുത്ത് സ്വന്തമാക്കിയിരുന്നു. തുടർന്നാണ് ഇത്തരത്തിൽ ഇതിൽ ഒരു ശില്പത്തിനു വേണ്ടി അദ്ദേഹം നിർദ്ദേശങ്ങൾ നൽകിയത്. ശില്പ ത്തിൻറെ വില ഇതുവരെ നിർണയിക്കപ്പെട്ടിട്ടില്ല.






































