ഏറെ കൗതുകരമായ ആമുഖത്തോടെ രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന “ഒരു ദുരുഹ സാഹചര്യത്തിൽ” എന്ന ചിത്രത്തിൻ്റെ ആദ്യ ഗാനമെത്തി ഒരു എഫ്.എം. റേഡിയോ സ്റ്റുഡിയോയിൽനിന്നുമാണ് ഈ ഗാനത്തിനു തുടക്കമിട്ടിരിക്കുന്നത്.
എഫ്.എം റേഡിയോയിലെ അവതാരിക സേതുവിനോടു ചോദിക്കുകയാണ്..
‘ആർക്കെങ്കിലും ഡെഡിക്കേറ്റ് ചെയ്യുന്നുണ്ടോ സേതു…?
ഉണ്ട്… ഒരു ടീച്ചർക്ക് ..
കൊള്ളാല്ലോ സേതു….
പേരില്ലേ.. ടീച്ചർക്ക്….?
ഉണ്ട്… കെമിസ്ട്രി ടീച്ചർ …
സേതുവിൻ്റെ സ്വന്തം കെമിസ്ടിടീച്ചർക്കു വേണ്ടി ഈ ഗാനം ഞങ്ങൾ ഡെഡിക്കേറ്റ് ചെയ്യുന്നു. ‘
ഇങ്ങനെയാണ് ഈ ഗാനം തുടങ്ങുന്നതിനു മുമ്പുള്ള അവതരണം.
” ഞാൻ ആൽക്കലി എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
രതീഷ് ബാലകൃഷ്ണപ്പൊതുവാളിൻ്റെ വരികൾക്ക് ഡോൺ വിൻസൻ്റ് ഈണ മിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത്
കപിൽ കപിലനും നെഹാ നായരുമാണ്. ഗൃഹാതുര പശ്ചാത്തലത്തിൽ സ്നേഹത്തിനും സൗഹൃദത്തിനുമൊക്കെ ഏറെ പ്രാധാന്യം നൽകിയാണ് ഈ ഗാനം ദൃശ്യവൽക്കരിക്കപ്പെട്ടിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, സജിൻ ഗോപു എന്നിവരാണ് ഈ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെട്ട അഭിനേതാക്കൾ. തികച്ചും സന്തോഷകരമായ മുഹൂർത്തങ്ങളാണ് ഈ ഗാനം. പ്രേഷകർക്കു കാട്ടിത്തരുന്നത്.
ഈ ചിത്രത്തിൻ്റെ കഥയോടു ചേർന്നുനിൽക്കുന്നതാണ് ഈ സന്തോഷ മുഹൂർത്തം എന്ന് അനുമാനിക്കാം.
കൗതുകകരമായ അവതരണവും ദൃശ്യാവിഷ്ക്കാരണവും ആലാപനവും കൊണ്ട് വൈറലായ ഈ ഗാനം നവ മാധ്യങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അടുത്തു തന്നെ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ഈ ഗാനരംഗം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.. തൻ്റെ ഓരോ ചിത്രങ്ങളും വ്യത്യസ്ഥവും ഏറെ പുതുമ നിറഞ്ഞതുമാണ്. ആ പട്ടികയിൽത്തന്നെ ഈ ചിത്രവും ഇടം പിടിക്കും എന്ന് ഉറപ്പിക്കാം.
വയനാടിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ത്രില്ലർ ജോണറിലുള്ളതായിരുന്നു.
വയനാടൻ മലനിരകൾ നിഗൂഢതകൾക്ക് ഏറെ അനുകൂലമായ പ്രദേശമാണ്. നിഗൂഢതയിലേക്കാണോ… സംഘർഷ ഭരിതമാണോയെന്നൊക്കെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയായിരിക്കും ഈ ചിത്രം നൽകുന്നത്.
മികച്ചനടനുള്ള സംസ്ഥാന ഗവണ്മെൻ്റിൻ്റ പുരസ്ക്കാരത്തിന് കുഞ്ചാക്കോ ബോബനെ അർഹനാക്കിയത് രതീഷ് ബാലകൃഷ്ണപ്പൊതു
വാൾ സംഹധാനം ചെയ്ത
ന്നാ താൻ കേസ് കൊട് എന്ന ചിത്രമായിരുന്നു. അതിനു ശേഷം രതീഷ് ബാലകൃഷ്ണപ്പൊതു
വാളും കുഞ്ചാക്കോ ബോബനും ഒത്തുചേരുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രാധാന്യം ഏറെ വലുതാണ്.
വലിയമുതൽമുടക്കിൽ നൂതനമായ സാങ്കേതികമികവോടെ അവതരിപ്പിക്കുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസ് & ഉദയാ പിക് ച്ചേർസ്പിൻ്റെബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേർന്നു നിർമ്മിക്കുന്നു. മേൽപ്പറഞ്ഞ അഭിനേതാക്കൾക്കു പുറമേ സുധീഷ്, രാജേഷ് മാധവൻ, ചിദംബരം, ശരണ്യ, ദിവ്യ വിശ്വനാഥ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ഡോൺ വിൻസൻ്റിൻ്റെതാണു സംഗീതം.
ഛായാഗ്രഹണം – അർജുൻ സേതു
എഡിറ്റിംഗ്-മനോജ് കണ്ണോത്ത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ.
ലൈൻ പ്രൊഡ്യൂസേർസ് – സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്.
പ്രൊജക്റ്റ് ഹെഡ് – അഖിൽ യശോധരൻ.
ഡിസ്ട്രിബ്യൂഷൻ ഹെഡ് – ബബിൻ ബാബു.
ആർട്ട് – ഇന്ദുലാൽ കവീദ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യാം ഡിസൈൻ – മെൽവി ജെ.
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.
മാജിക്ക് ഫ്രെയിം റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

































