സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആബേൽ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ ഇരുപത്തിയൊമ്പത് വ്യാഴാഴ്ച്ച കട്ടപ്പനയിൽ ആരംഭിച്ചു. നവാഗതനായ അനീഷ്
ജോസ് മൂത്തേടൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം മേരി മാതാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അനിൽ മാത്യു നിർമ്മിക്കുന്നു.

വി എഫ് എക്സ് ഡയറക്ഷനിലും ആഡ് ഫിലിം രംഗത്തും പ്രവർത്തിച്ചു പോന്നതിനു ശേഷമാണ് അനീഷ് ജോസ് മൂത്തേടൻ ഫീച്ചർ ഫിലിം രംഗത്തേക്കു കടന്നു വരുന്നത്.
മലയോര കുടിയേറ്റ കർഷകരുടെ പശ്ചാത്തലത്തിലൂടെ
പ്രധാനമായും ഏതാനുംക്രൈസ്തവ കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിൻ്റെ അവതരണം.
കുടിയേറ്റക്കാരുടെ ഭൂമി ശാസ്ത്രവും, ആചാരങ്ങളും, സംസ്ക്കാരവും ഒക്കെ കോർത്തിണക്കി ബന്ധങ്ങളുടെ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.
ഒപ്പം തന്നെ ഒരു പ്രണയകഥയും അകമ്പടിയായിട്ടുണ്ട്.
ഇതെല്ലാം കൊച്ചു കൊച്ചുമുഹൂർത്തങ്ങളിലൂടെ നർമ്മത്തിൻ്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നു.
സൗബിൻഷാഹിർ ആബേൽ എന്ന കഥാപാത്രത്തെ പ്രതിനിധീകരിക്കുന്നു.
അതിഥി രവിയാണ് നായിക.

താരപ്പൊലിമക്കപ്പുറം കഥാപാത്രങ്ങൾക്ക് ഏറെ അനുയോജ്യമായ അഭിനേതാക്കളെയാണ് ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നു സംവിധായകനായ അനീഷ് ജോസ് പറഞ്ഞു.
നിസ്താർ അഹമ്മദ് സേഠ്, ലെന, ജോണി ആൻ്റണി, , ജോജി മുണ്ടക്കയം (ജോജി ഫെയിം) അലൻസിയർ, ശ്രീകാന്ത് മുരളി, ഹരിലാൽ, ഹരീഷ് പെങ്ങൻ, സീമ.ജി.നായർ ആഞ്ജലീനാ ജോയ്,എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം – അജ്മൽ ഹസ് ബുള്ള,
ഛായാഗ്രഹണം – രതീഷ്.കെ.അയ്യപ്പൻ.
എഡിറ്റിംഗ് -രതിൻ രാധാകൃഷ്ണൻ,
കലാസംവിധാനം -സഹസ് ബാല’
മേക്കപ്പ് – പ്രദീപ് രംഗൻ.
കോസ്റ്റും – ഡിസൈൻ – സിജി തോമസ് നോബൽ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സൈഗാൾ.
അസ്സോസ്സിയേറ്റ് ഡയറക്ടർ – ഡാർവിൻ തോമസ്.
പ്രൊഡക്ഷൻ മാനേജർ – സുനിൽ കൊട്ടാരക്കര
പ്രൊഡക്ഷൻ എക്സിക്യട്ടീവ്സ് – മോഹൻ രാജ് പയ്യന്നൂർ, അനിൽ
പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്ബ്. പ്രോജെക്ട് ഡിസൈനർ.. ടോമി വർഗീസ്.
PRO- വാഴൂർ ജോസ്.
ഫോട്ടോ – സലിഷ് പെരിങ്ങോട്ടുകര
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6