മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ പേൾ വി പുരി അറസ്റ്റിലായതായി റിപ്പോർട്ട്. പ്രധാനമായും ടെലിവിഷനിൽ ജോലി ചെയ്യുകയും നാഗിൻ 3 എന്ന ജനപ്രിയ ഷോയിൽ അഭിനയിക്കുകയും ചെയ്ത 31 കാരനെ മുംബൈ, വാലീവ് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുടെ പിതാവാണു പേൾ പുരിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് താരം. നിർമ്മാതാവ് ഏക്താ കപൂർ ഉൾപ്പെടെയുള്ള പേൾ പുരിയുടെ സഹപ്രവർത്തകർ താരം നിരപരാധിയാണെന്നും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.