ചെന്നൈ: തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31 ന് നടത്തുമെന്ന് നടൻ രജനികാന്ത് ട്വിറ്ററിൽ കുറിച്ചു. പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത് ജനുവരിയിൽ ആണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിക്കുകയും ജാതി, മത, ഭേധമില്ലാത്ത സത്യസന്ധവും അഴിമതിരഹിതവമായ മതേതര രാഷ്ട്രീയം നൽകുകയും ചെയ്യും. അതിശയവും അത്ഭുതവും തീർച്ചയായും സംഭവിക്കും, 69 കാരനായ രജനീകാന്ത് ട്വീറ്റ് ചെയ്തു.
ഫാന്‍സ് അസോസിയേഷനായ രജനീ മക്കള്‍ മണ്‍ട്രം ജില്ലാ തല നേതാക്കളെ ആണ് രജനികാന്ത് ഇന്ന് കണ്ടത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ ഇടപെടൽ നടത്തണമെന്ന രജനീ മക്കള്‍ മണ്‍ട്രം ജില്ലാ തല നേതാക്കളുടെ നിർദേശത്തെത്തുടർന്ന് ഉചിതമായ തീരുമാനം ഉടൻ അറിയിക്കും എന്ന് രജനികാന്ത് വ്യക്തമാക്കി.





































