gnn24x7

മലബാർ പശ്ചാത്തലത്തിൽ അഭിലാഷം ആരംഭിച്ചു

0
270
gnn24x7

മലബാറിൻ്റെ പശ്ചാത്തലത്തിൽ ഹൃദയസ്പർശിയായ ഒരു പ്രണയകഥ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ചിത്രമാണ് അഭിലാഷം.
ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ പതിനേഴ് ചൊവ്വാഴ്ച്ച കോഴിക്കോട്ടെ മുക്കത്ത് ആരംഭിച്ചു.

സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആൻ സരിഗ ആൻ്റണി, ശങ്കർ ദാസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മുക്കത്തിനടുത്ത് അരീക്കുളങ്ങര ഗ്രാമത്തിലെ പുരാതനമായ ഒരു തറവാട്ടിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.  അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത തികച്ചും ലളിതമായ ചടങ്ങിൽ
നിർമ്മാതാക്കളായ ശങ്കർ ദാസും ആൻ സരിഗാ ആൻ്റണിയും ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിനു തുടക്കമിട്ടത്.

തുടർന്ന് പ്രശസ്ത സംവിധായകൻ അരുൺ ഗോപി സ്വിച്ചോൺ കർമ്മവും അശോക് നെൽസൺ; ബിനോയ് പോൾ എന്നിവർ ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചിത്രീകരണവും ആരംഭിച്ചു.
മലപ്പുറത്തെ രണ്ട് മിഡിൽ ക്ലാസ് കുടുംബങ്ങളുടെ പശ്ചാത്തലത്തിൽ പ്രണയവും കാത്തിരിപ്പും പറയുന്ന ചിത്രത്തിൽ സൈജു ക്കുറുപ്പും തൻവി റാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കോട്ടക്കലിൽ ഒരു ഫാൻസി ഷോപ്പും കൊറിയർ സർവ്വീസ്സും നട ത്തുന്ന അഭിലാഷ് കുമാറിൻ്റെ നാളുകളായുള്ള ഒരു അഭിലാഷത്തിൻ്റേയും അതിനായി അയാൾ നടത്തുന്ന രസകരമായശ്രമങ്ങളുടേയും കഥയാണ് അഭിലാഷം.
വ്യത്യസ്ഥമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ ഇടയിൽ ഏറെ അംഗീകാരം നേടിയ സൈജു ക്കുറുപ്പാണ് അഭിലാഷിനെ അവതരിപ്പിക്കുന്നത്.
അമ്പിളി, മുകുന്ദനുണ്ണി അസ്സോസ്സിയേറ്റ്സ്,2018, എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയയായ തൻ വിറാം, ബാല്യകാല സഖിയും സുഹ്റുത്തുമായ ഷെറിനേയും അവതരിപ്പിക്കുന്നു.
അർജുൻ അശോകൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബിനു പപ്പു,, നവാസ് വള്ളിക്കുന്ന്, ഉമാ.കെ.പി, അഡ്വ.ജയപ്രകാശ് കുളുർ ‘ നാസർ കർത്തേനി, ശീതൾ സഖറിയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഷംസു സെയ്ബ

ദുൽഖർ സൽമാൻ കമ്പനി നിർമ്മിച്ച മണിയറയിലെ അശോകൻ എന്ന ചിത്രവും മധുരം ജീവാമൃതം എന്ന ആന്തോളജിയിലെ ഒരു ചെറു കഥയും  ഇതിനു മുമ്പ് ഷംസു സെയ്ബ സംവിധാനം ചെയ്തിട്ടുണ്ട്.

ജിനിത് കാച്ചപ്പിള്ളിയുടേതാണ് തിരക്കഥ.
ഷറഫു ‘സുഹൈൽ കോയ എന്നിവരുടെ വരികൾക്ക് ശ്രീഹരി കെ.നായർ ഈണം പകർന്നിരിക്കുന്നു.

ഛായാഗ്രഹണം – സജാദ് കാക്കു.
എഡിറ്റിംഗ് – നിംസ്,
കലാസംവിധാനം -അർഷാദ് നക്കോത്ത്
മേക്കപ്പ് – റോണക്സ് – സേവ്യർ.
കോസ്റ്റ്യും – ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ.രാജൻ ഫിലിപ്പ് .
മുക്കം അരീക്കോട്,, കോഴിക്കോട്, കോട്ടക്കൽ, മലപ്പുറം എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.
ഫോട്ടോ – സുഹൈബ്. എസ്.ബി.കെ.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7