gnn24x7

ബോളിവുഡില്‍ തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എ.ആര്‍ റഹ്മാന്‍

0
217
gnn24x7

ബോളിവുഡില്‍ തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എ.ആര്‍ റഹ്മാന്‍. സമാധാനമായി തന്നെ ജോലി ചെയ്യാന്‍ സമ്മതിക്കാത്ത ഒരു സംഘം ഇപ്പോള്‍ സജീവമായിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ഒരു എഫ്.എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

അടുത്തക്കാലത്തായി വളരെ കുറച്ച് സിനിമകളില്‍ മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളു. ദില്‍ ബേചാര എന്ന ചിത്രത്തിന്റെ സംവിധായകന്‍ മുകേഷ് ഛബ്ര എന്നെ സമീപിച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ നാല് പാട്ടുകള്‍ക്ക് ഈണം നല്‍കി.

ആ സമയത്ത് അദ്ദേഹം എന്നോട് പറഞ്ഞ കാര്യങ്ങള്‍ എന്നെ ഞെട്ടിപ്പിച്ചു. പലരും അദ്ദേഹത്തോട് പറഞ്ഞിരുന്നു റഹ്മാന് പിന്നാലെ പോകരുതെന്ന്.

എന്തുകൊണ്ടാണ് എന്നെത്തേടി നല്ല സിനിമകള്‍ വരാത്തതെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. ഇത്തരത്തിലുള്ള വ്യാജ പ്രചരണം കൊണ്ടാണ് വളരെ കുറച്ച് സിനിമകളുടെ ഭാഗമാകാന്‍ മാത്രം കഴിയുന്നത്- അദ്ദേഹം പറഞ്ഞു.

നല്ല സിനിമകളുടെ ഭാഗമാകാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ഈശ്വരനിലും വിധിയിലും ഞാന്‍ വിശ്വസിക്കുന്നു. ആളുകള്‍ എന്നില്‍ നിന്ന് ഹിറ്റുകള്‍ പ്രതീക്ഷിക്കുന്നു. മറുഭാഗത്ത് ചിലര്‍ എനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സുശാന്ത് സിംഗ് അവസാനമായി അഭിനയിച്ച ദില്‍ ബേചാരയിലാണ് റഹ്മാന്‍ ഏറ്റവുമൊടുവിലായി സംഗീതം നല്‍കിയത്. മുകേഷ് ഛബ്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here